sadhya
തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കൊടിയേറ്റിനു മുന്നോടിയായി നടന്ന കൊടിയേറ്റ് സദ

അടൂർ : പെരിങ്ങനാട്ടെ തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ 7.15 നും 8നും മദ്ധ്യേയുള്ള ഗുഭമുഹൂർത്വത്തിൽ കൊടിയേറ്റ് നടന്നു. ഇതിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യയുണ്ട് ആയിരങ്ങളാണ് മനംനിറഞ്ഞു. ഇരുനൂറ് പറ അരിയുടെ സദ്യയാണ് ഇക്കുറി ഒരുക്കിയത്. സദ്യയ്ക്ക് മുന്നോടിയായി ഉടയാൻ നടയിൽ കരവിളിക്കലും താംബൂല സമർപ്പണത്തിനും ശേഷം 11.30 ന് സദ്യ വിളമ്പിത്തുടങ്ങി.വാഴയിലയിൽ ഇഞ്ചി, മാങ്ങ, അവിയൽ, തോരൻ,മെഴുക്കുപുരട്ടി, പച്ചടി, കൂട്ടുകറി, ചോറ്, പരിപ്പ്, പപ്പടം, സാമ്പാർ, പുളിശേരി, മോര്, പായസം തുടങ്ങിയ വിഭവങ്ങളാണ് മേലൂട് രവീന്ദ്രകുറുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കി ഭക്തർക്ക് പ്രസാദമായി നൽകിയത്. ക്ഷേത്രത്തിന്റെ നാലുചുറ്റുമിരുന്നാണ് ഭക്തർ നേദ്യം ഉണ്ടത്. പത്ത് കരകളിൽ നിന്നുള്ള പ്രതിനിധികളാണ് സദ്യ വിളമ്പിയത്. വൈകിട്ട് 5തുടർന്ന് ദീപാരാധയ്ക്ക് ശേഷമാണ് കൊടിയേറ്റ് ചടങ്ങുകൾ ആരംഭിച്ചത്. രാത്രി 8.30 മുതൽ നൃത്തനാടകവും 9 മുതൽ പുഷ്പാഭിഷേകവും നടന്നു.