s

അടൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു അവകാശ സംരക്ഷണ യാത്ര നടത്തി. അടൂർ താലൂക്ക് വർക്കിംഗ്‌ പ്രസിഡന്റ്‌ പി.രവീന്ദ്രൻ നായർ ക്യാപ്റ്റനായ ജില്ലാ പ്രസിഡന്റ്‌ ബി.കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. കെ.ശശിധരൻ, അശോക് കുമാർ, എൻ.കെ സതികുമാർ, ജയദേവൻ, എം.കെ അരവിന്ദൻ എന്നിവർ സംസാരിച്ചു. ഇളമണ്ണൂരിൽ നടന്ന സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശൻ ഉദ്‌ഘാടനം ചെയ്തു. അവനീന്ദ്രൻ, ഗിരിജ, മനുരാജ്, മധുകുമാർ, സുനിൽ കുമാർ, ഉമേഷ്‌ എന്നിവർ പങ്കെടുത്തു.