റാന്നി : വേനൽ കടുത്തതോടെ റാന്നിയുടെ വിവിധ മേഖകളിളായി രണ്ടു മാസത്തിന് ഉള്ളിൽ ഉണ്ടായത് മുൻ വർഷങ്ങളിൽ എങ്ങുമില്ലാത്തപോലെയുള്ള കാട്ടുതീ. ജനവാസ മേഖലകളിലും, തോട്ടങ്ങളിലും, വന പ്രദേശങ്ങളിലും ദിവസവും ഒന്നിൽ കൂടുതൽ തീ പിടിത്തങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്. മിക്ക തീപിടിത്തങ്ങളുടെയും പ്രധാന കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്നാണ് അഗ്നിരക്ഷാ സേന അംഗങ്ങൾ പറയുന്നത്. അശ്രദ്ധമായി ചപ്പു ചവറുകൾ കൂട്ടിയിട്ട കത്തിക്കുന്നതും, തോട്ടങ്ങളിലെയും മറ്റു അടിക്കാടുകൾ കളയുന്നതിനായി തീയിട്ടു നശിപ്പിക്കുമ്പോഴുമാണ് മിക്ക സ്ഥലങ്ങളിലും കാറ്റടിച്ചും മറ്റും തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത്. മലയോര പ്രദേശമായ റാന്നിയുടെ വിവിധ മേഖലകളിൽ ഇത്തരത്തിൽ ചെറുതും വലുതുമായ തീ പിടിത്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ അഗ്നി രക്ഷാസേനക്ക് എത്തിപ്പെടാൻ കഴിയുന്നില്ല എന്നതും വെല്ലുവിളിയാണ്. അൻപതോളം തീ പിടിത്തങ്ങളാണ് കഴിഞ്ഞ രണ്ടു മാസമായി റാന്നി മേഖലയിൽ ഉണ്ടായിട്ടുള്ളത്. വേനലും കടുത്ത ജലക്ഷാമവും നേരിടുന്ന റാന്നി മേഖകളിൽ കാട്ടുതീ വ്യാപകമാകുന്നത് ജനങ്ങൾക്കൊപ്പം വളർത്തു മൃഗങ്ങൾക്കും, വന പ്രദേശങ്ങളിലെ വന്യ ജീവികൾക്കും ഭീഷണിയാണ്.

...................

വീടുകളിൽ തോട്ടങ്ങളിലും ചപ്പു ചവറുകൾക്ക് തീയിടുന്നവർ തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പു വരുത്തണം. ഇത്തരത്തിൽ ഉണ്ടാകുന്ന കാട്ടുതീ ഒരുപരിധിവരെ തടയാനാവും. (

അഗ്നി രക്ഷാസേന ജീവനക്കാർ)