ആങ്ങമൂഴി: വീടിനു മുകളിലേക്ക് പാറ വീണ് മരിച്ച ആങ്ങമൂഴി ഇടുപ്പുകൽ മംഗലത്തുവിളയിൽ പത്മകുമാരി (58)ന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിനുശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ച് പൊതു ദർശനത്തിന് വയ്ക്കും. 11.30ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. വീട് തകർന്നതിനെ തുടർന്ന് മാതാവ് പൊന്നമ്മയും മക്കളായ വൈഷ്ണ ശ്രീനിവാസ്, വാണി എന്നിവരും വൈഷ്ണയുടെ ഭർത്താവ് അഭിജിത്തും ഇവരുടെ കുട്ടികളും പത്മകുമാരിയുടെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. അടിയന്തര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.