meet
ഏ.വി.ജോർജ്, പ്രൊഫ.എൻ.പി.അന്നമ്മ, ജേക്കബ് ജോർജ്

തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാതല കായികമേളയിൽ തിരുവല്ലയ്ക്ക് മികച്ചനേട്ടം. തിരുവല്ല ബ്ലോക്കിനെ പ്രതിനിധീകരിച്ച പ്രൊഫ.എൻ.പി.അന്നമ്മ (കാവുംഭാഗം), ഏ.വി.ജോർജ് (കുറ്റപ്പുഴ), ജേക്കബ് ജോർജ് (ചുമത്ര) എന്നിവർ വിജയികളായി. 65 വയസിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തിലെ 50മീറ്റർ ഓട്ടത്തിലും ഷോട്ട് പുട്ടിലും രണ്ടാംസ്ഥാനം ലഭിച്ച അന്നമ്മയ്ക്ക് 100മീറ്റർ ഓട്ടത്തിലും 500മീറ്റർ നടത്തത്തിലും മൂന്നാം സ്ഥാനവും ലഭിച്ചു. ഏ.വി.ജോർജിന് 65 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 100മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനവും 50മീറ്റർ ഓട്ടത്തിലും ഷോട്ട്പുട്ടിലും 500മീറ്റർ നടത്തത്തിലും രണ്ടാംസ്ഥാനവും കിട്ടി. 65 വയസിന് മുകളിലുള്ള വിഭാഗത്തിൽ ജേക്കബ് ജോർജിന് 100മീറ്റർ ഓട്ടത്തിലും 500മീറ്റർ നടത്തത്തിലും കസേരകളിയിലും ഒന്നാംസ്ഥാനം ലഭിച്ചു. കൂടാതെ 50 മീറ്റർ ഓട്ടത്തിലും ഷോട്ട്പുട്ട് എന്നിവയിൽ രണ്ടാംസ്ഥാനവും നേടി.