തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിയിൽ കോലം എഴുതി തുള്ളലിന് തുടക്കമായി. 13 മുതൽ വലിയ പടയണി ആരംഭിച്ച് 18ന് തിരുവാതിര ഉത്സവം നടക്കും. കാലൻകോലം വഴിപാടുകൾ 13 മുതൽ നടക്കും. ആയിരത്തൊന്നു പാളയിൽതീർന്ന മഹാഭൈരവിക്കോലത്തിന്റെ വരവ് 19ന് പുലർച്ചെയാണ്. നൂറുകണക്കിന് വഴിപാട് കോലങ്ങളാണ് പുതുക്കുളദേവിക്ഷേത്രത്തിൽ സമർപ്പണത്തിന് ഇത്തവണയും എത്തിയിരിക്കുന്നത്.