
പത്തനംതിട്ട : വനിതാദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ നടന്ന വനിതാസംഗമം നഗരസഭാ കൗൺസിലർ എസ്.ഷൈലജ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ മുഖ്യസന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് എ.എസ്.എം.ഹനീഫ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന അവാർഡ് നേടിയ അങ്കണവാടി വർക്കർ ബിന്ദു എം.ഡി യെ ആദരിച്ചു. വനിതാ വായനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഷെറിൻ സി.ഇസ്മയിൽ, മോട്ടിവേഷണൽ സ്പീക്കർ എസ്.സൂഫിയ എന്നിവരെയും അനുമോദിച്ചു. വൈസ് പ്രസിഡന്റ് ബിജു മുസ്തഫ, ബിന്ദു എം.ഡി, എസ്.സൂഫിയ, ഷെറിൻ സി.ഇസ്മയിൽ, ഷെമീന.എം, ഷീജ ഹനീഫ് എന്നിവർ സംസാരിച്ചു.