ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ചക്രത്തറ കളത്തിൽപ്പടി റോഡ്, കൊഴുവല്ലൂർ അമ്പലമുക്ക് കാവിൽപ്പടി റോഡ്, ആർ.കെ ഇൻഡസ്ട്രീസ് പഴൂർ റോഡ്, വെട്ടിപ്പീടിക കൈതകുളഞ്ഞി റോഡ്, പള്ളിതെക്കേതിൽ പറയരുകാല ക്ഷേത്രം റോഡ്, മുളക്കുഴ പഞ്ചായത്ത്പടി വി.എ.ച്ച് എസ് പാലമൂട്ടിൽ റോഡ്, പിരളശേരിൽ വായനശാല മുളളിക്കൽ കണ്ണുവേലിക്കാവ്, മoത്തിൽ തെക്കേതിൽ ചാലുംകര റോഡ് എന്നീ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.