ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘ് (BMS) ചെങ്ങന്നൂർ മേഖല വാർഷികം ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ ജനറൽ സെക്രട്ടറി ടി.സി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല വൈ.പ്രസിഡന്റ് വിപിൻ ആർ.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ കെ.ജി സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി ബി.ദിലീപ് (പ്രസിഡന്റ്) വിപിൻ.ആർ, ഇ.കെ ശശിധരൻ (വൈ.പ്രസിഡന്റ് ) മോഹനൻ കെ.ജി (സെക്രട്ടറി), സനിൽകുമാർ (ജോ.സെക്രട്ടറി) അശ്വിൻ ഹരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.