കോന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇളകൊള്ളൂർ മണ്ണുഭാഗം വാഴക്കാലയിൽ കുഞ്ഞുകുഞ്ഞ് ( 93 ) മരിച്ചു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ വെള്ളിയാഴ്ച ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.