തിരുവല്ല: എ.കെ.പി.സി.ടി.എ 66-ാം സംസ്ഥാന സമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ബിജുകുമാർ അദ്ധ്യക്ഷനായി. മന്ത്രി ആർ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സ്വാഗതസംഘം ചെയർമാൻ പി.ബി.ഹർഷകുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി എം.എ.അജിത് കുമാർ, എ.നജീബ്, പി.കെ.മുരളീധരൻ, ഡോ.സന്തോഷ് വർഗീസ്, ഡോ.എ.പ്രേമ, ഡോ.വൈ ഓസ്ബോ, ഡോ.എസ് സോജു എന്നിവർ സംസാരിച്ചു.