
കാരംവേലി : ഹയർ സെക്കൻഡറി ഹിന്ദി കൗൺസിൽ ജില്ലാ വാർഷികം കാരംവേലി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ജില്ലാ കോഡിനേറ്റർ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.വി.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സജയൻ ഓമല്ലൂർ, എം.എൻ.പ്രകാശ്, രാധികാദേവി, ചാന്ദ്‌നി.പി, കെ.ഹരികുമാർ, ഉഷ.പി, സുധാ ബായ്, പി.ആർ.ശ്രീദേവി, സലീം.ബി, സാലു മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവീനറായി സജയൻ ഓമല്ലൂരിനെയും ജോയിന്റ് കൺവീനർമാരായി റാണി കോശി, ചാന്ദിനി.പി, രഞ്ജിനി കെ.എൻ, മിനി.ജി, അഞ്ജു നമ്പൂതിരി, സജീവ് കെ.വി എന്നിവരെയും തിരഞ്ഞെടുത്തു.