ചെങ്ങന്നൂർ: മുളക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ അദ്ധ്യക്ഷയായി. ഹേമലത മോഹൻ, കെ.ആർ.രാധാഭായി, ഡി.പ്രദീപ്, കെ.കെ സദാനന്ദൻ, പ്രമോദ് കരയ്ക്കാട്, കെ.എസ് ഗേപാഗോലകൃഷ്ണൻ, എൻ.പത്മാകരൻ, ഡോ.കോശി സി.പണിക്കർ, ഡോ.എസ്.സുരേഷ് കുമാർ, ഡോ.ആർ ദിവ്യ എന്നിവർ സംസാരിച്ചു.