
കോന്നി : വടശ്ശേരിക്കര റേഞ്ചിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ മണിമരുതികൂട്ടം ഭാഗത്ത് റിസർവ് വനത്തിന് തീട്ടയാൾ അറസ്റ്റിൽ. കൊടിയാട്ട് വീട്ടിൽ അനിലാണ് (46) അറസ്റ്റിലായത്. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. പത്തനംതിട്ട ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഓ.എ.ശ്യാം, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരികുമാർ, പ്രവീൺ, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.