പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളുടെ വാർഷിക കൂട്ടായ്മയും വനിതാദിന ആഘോഷ പരിപാടികളും, സാമ്പത്തിക സുരക്ഷാ ബോധവൽക്കരണ ക്ലാസും, നന്മ വിരുന്ന് പദ്ധതിയും പത്തനംതിട്ട വൈ.എം.സി.എ. ഹാളിൽ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി. ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വീടുകൾ ലഭിച്ച സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി അവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രാധാന്യത്തെ മനസിലാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. വനിതാദിന ആഘോഷ പരിപാടികളുടെ ഭാഗമായി ഡോ.എം.എസ്.സുനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കെ.പി.ജയലാൽ., കീർത്തി.എസ്.,ഹരിത കൃഷ്ണൻ., ആര്യ സി.എൻ എന്നിവർ പ്രസംഗിച്ചു.