
പത്തനംതിട്ട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റേയും പത്തനംതിട്ട താലൂക്ക് വനിതാ യൂണിയന്റേയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാസംഗമം നടത്തി. വനിതാ യൂണിയൻ പ്രസിഡന്റ് പി.സി.ശ്രീദേവിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാനും എൻ.എസ്.എസ് ഡയറക്ടർബോർഡ് അംഗവുമായ അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ദൂരദർശൻക്രേന്ദ്രത്തിലെ ന്യൂസ് റീഡർ എം.ജി.മഞ്ജുള മുഖ്യപ്രഭാഷണം നടത്തി. വത്സലാദേവി കെ.ആർ, ജെ.ജഗദമ്മ, വിജയലക്ഷ്മി കാരണവർ, ഉഷ.എസ്.നായർ, ആർ.പുഷ്‌കലാദേവി, ശ്രീകുമാരി.ആർ, സിദ്ധു.ശ്രീകുമാർ, അംബികാ നായർ, എം.ജി.ജയലക്ഷ്മി, ഡി.അശോക് കുമാർ, കെ.സരോജ് കുമാർ, കമലസാനൻ കാര്യാട്ട്, വി.ഷാബു, കെ.എം.മഹേഷ് എന്നിവർ പങ്കെടുത്തു.