
അടൂർ : കെ.പി റോഡിൽ നഗരത്തിലെ ഇരട്ടപ്പാലത്തിനടിയിൽ പള്ളിക്കലാറിൽ മാലിന്യം കുന്നുകൂടി വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു. ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പാലത്തിന്റെ അടിയിൽ മണ്ണ് കൂടിക്കിടക്കുന്നതും മാലിന്യം നിറയുന്നതുമാണ് ഒഴുക്കിന് തടസമാകുന്നത്. പാഴ് വള്ളികൾ വളർന്നു കയറിയിട്ടുമുണ്ട്. മണ്ണും മാലിന്യവും മാറ്റിയാൽ മാത്രമേ വേനൽ മഴയിൽ ഒഴുക്ക് സുഗമമാകൂ.
പകൽ സമയങ്ങളിൽ പോലും പാലത്തിൽ നിന്ന് മാലിന്യങ്ങൾ വെള്ളത്തിലേക്ക് തള്ളുന്നത് കാണാം. നിർമ്മാണ സൈറ്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ, ഇറച്ചി വേസ്റ്റുകൾ, ആശുപത്രി മാലിന്യങ്ങൾ തുടങ്ങിയവ പാലത്തിനടിയിലുണ്ട്.
മാലിന്യവും മണ്ണും കലർന്ന തടസങ്ങൾ ഒഴിവാക്കി വെള്ളം സുഗമമായി ഒഴു
ക്കണമെന്ന് വ്യാപാരികളും ഒാട്ടോറിക്ഷ തൊഴിലാളികളും ആവശ്യപ്പെട്ടു. മാലിന്യം തളളുന്നവരെ പിടികൂടാൻ രാത്രിയിൽ പൊലീസ് പട്രോളിംഗ് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.