തിരുവൻവണ്ടൂർ: പഞ്ചായത്ത് ഇരമല്ലിക്കര പി.എച്ച്.സിയിലെ പാലിയേറ്റീവ് കെയർ രോഗികളുടെയും കുടുംബങ്ങളുടെയും പാലിയേറ്റീവ് സംഗമം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരമല്ലിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിക്കുന്ന കോൺഫറൻസ് ഹാളിന്റെ നിർമ്മാണോദ്ഘാടനം പ്രസിഡന്റ് പി.വി സജൻ നിർവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. നിഷ ടി. നായർ, ഡോ.സുനിത, ഡോ.നെബു പി.മാത്യു , ഡോ.ക്ഷേമലത, ജനപ്രതിനിധികൾ , പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പാലിയേറ്റീവ് രോഗികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.