11-book-releasing
ലൈബ്രറിയിൽ നടന്ന യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി കെ ജി ഗോപിനാഥൻനായർക്ക് പുസ്തകം കൈമാറുന്നു

പന്തളം : എൻ.എസ്.എസ് പ്രസിദ്ധീകരിച്ച ഡോ.എസ്.സുജാത രചിച്ച സമുദായാചാരൃൻ മന്നത്ത് പത്മനാഭനെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം 'ശ്രീ മന്നത്ത് പത്മനാഭൻ ലിവിംഗ് ബിയോണ്ട് ദ ഏജസ് 'പന്തളം പബ്ലിക് ലൈബ്രറിക്ക് നൽകി. ലൈബ്രറിയിൽ നടന്ന യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി കെ.ജി.ഗോപിനാഥൻനായർക്ക് പുസ്തകം കൈമാറി. കെ.എൻ.ജി നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.ജി.രാജൻബാബു, ഒ.പ്രദീപ്, ടി.ശാന്തകുമാരി, സന്തോഷ്.ആർ, മുഹമ്മദ് സാദിഖ്, പി.ആർ.ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.