forest
വനം വകുപ്പ് പിടികൂടിയ രാജവെമ്പാല

റാന്നി: കുടമുരുട്ടി ചണ്ണയിൽ പതാക്ക് യോഹന്നാന്റെ വീട്ടിൽ നിന്നും രാജാവെബാലയെ പിടികൂടി. ഇന്നലെ രാവിലെ യോഹന്നാനും കുടുംബവും പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ വീടിന്റെ സിറ്റ്ഔട്ടിൽ രാജവെമ്പാലയെ കണ്ടത്. ഉടൻതന്നെ വനം വകുപ്പിൽ വിവരം അറിയിച്ചു. 11.30 ന് റാന്നി വനം വകുപ്പിന്റെ ദ്രുത കർമ്മ സേന സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ വർഷം ഇതേ വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ ഇഴ ജന്തുക്കൾ മുതൽ കാട്ടാനയുടെയും കടുവായുടെയും ശല്യമുണ്ട്. വനംവകുപ്പ് പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾ വനത്തിൽ തുറന്നുവിടുന്നതാണ് പതിവ്.