road
ചെറിയനാട് പഞ്ചായത്തിലെ ഇടമുറി തട്ടാരേത്ത് തോട്ടുമുഖം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ പരുവക്കോട്ടുതറ റോഡ്, പാലപ്പാത്രപ്പടി തറയിൽപ്പടി റോഡ്, പള്ളിപ്പടി തേനാലിപ്പടി റോഡ്, കാവിൽപടി സെന്റ് ജോസഫ് സ്കൂൾ ഡിബിഎച്ച്എസ് റോഡ്, ഇടമുറി തട്ടാരേത്ത് തോട്ടുമുഖം റോഡ്, കൊച്ചുകലുങ്ക് വെൺകുളം റോഡ്, പൊയ്കയിൽ റോഡ്, പഴഞ്ചിറ മുട്ടുംപാട്ടുകടവ് റോഡ്, പുത്താരിചേഴത്ത് ചങ്ങേത്താഴത്ത് റോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാളിനി രാജൻ, ജില്ലാ പഞ്ചായത്തംഗം ഹേമലതാ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ വി.കെ വാസുദേവൻ, ജി.വിവേക്, മനോജ്‌ മോഹൻ, ഷൈനി ഷാനവാസ്‌, വത്സമ്മ സോമൻ, ബിജു രാഘവൻ, രജനീഷ്, ഷീദ് മുഹമ്മദ്, കെ.എസ് ഗോപിനാഥൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.