 
പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിൽ വഴിപാട് ബുക്കിങ്ങിനായി തയ്യാറാക്കിയ ഓൺലൈൻ വഴിപാട് ബുക്കിങ്ങ് പോർട്ടലിന്റെ ഉദ്ഘാടനം സാഹിത്യകാരൻ രവിവർമ്മ തമ്പുരാൻ നിർവഹിച്ചു. പ്രസിഡന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ജെ.വിജയകുമാർ, ജോ. സെക്രട്ടറി പ്രദീപ് കുമാർ, പ്രണവം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.