rummy

അടൂർ: വീട്ടിൽ പണംവച്ച് ചീട്ടുകളി നടത്തിയതിന് പത്തുപേർ അറസ്റ്റിൽ. പെരിങ്ങനാട് കുന്നത്തൂകര ചിറവരമ്പ് വീട്ടിൽ അഖിൽ രാജ് (33), ശൂരനാട് സ്വദേശികളായ പടിഞ്ഞാറ്റകിഴക്ക് അശോക ഭവനത്തിൽ ആർ.അശോകൻ (49),കെ.സി.ടി ജംഗ്ഷനിൽ രജീഷ് ഭവനത്തിൽ ആർ.കുഞ്ഞുമോൻ (40),തെക്കേമുറി പുത്തൻപുര പടിറ്റതിൽ വീട്ടിൽ ഷഫീഖ് (33),തെക്കേമുറി ചിറയുടെ മുകളിൽ വീട്ടിൽ നാസർ (47), കിണറു വിളയിൽ വീട്ടിൽ ഫിറോസ് ഖാൻ (38), പോരുവഴി കമ്പലടി ഒല്ലായി വീട്ടിൽ എം.ഷാജഹാൻ (46), ശൂരനാട് വടക്ക് ചിറയുടെ തെക്കേതിൽ വീട്ടിൽ ജോൺസൺ (49),പോരുവഴി അമ്പലത്ത് ഭാഗം ചക്കുവള്ളി ചാമവിളവീട്ടിൽ എം.ഷാജിമോൻ (49),പോരുവഴി അമ്പലത്ത് ഭാഗം എസ്.ബദറുദ്ദീൻ (64) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങനാട് കുന്നത്തുക്കരയിലുള്ള അഖിൽ രാജിന്റെ ചിറവരമ്പ് വീട്ടിലായിരുന്നു ചീട്ടുകളി നടന്നത്. ഇരുപത്തി അയ്യായിരത്തോളം രൂപയും കാറും ഇരുചക്രവാഹനങ്ങളും പിടികൂടി. വീടിനു ചുറ്റും സി.സി ടി.വി.ക്യാമറകൾ സ്ഥാപിച്ചായിരുന്നു ചീട്ടുകളി നടന്നിരുന്നത്. പരിചയമില്ലാത്തവരോ പൊലീസോ വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായിരുന്നു ക്യാമറകൾ സ്ഥാപിച്ചത്. അടൂർ ഡിവൈ.എസ്.പി.ആർ.ജയരാജിനാണ് ചീട്ടുകളി സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. അടൂർ എസ്.എച്ച്.ഒ ആർ.രാജീവ്, എസ്.ഐമാരായ ഷീന, പ്രശാന്ത്, ശരത്, എസ്.പി.ഒ.മാരായ എസ്.വൈ.ശ്യാംകുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റുചെയ്തത്.