തട്ട : തട്ട ചെറിലയം ഗവ.എൽ.പി.സ്കൂളിലെ 104 മത് വാർഷികവും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഗുരുനാഥന്മാർക്കുള്ള യാത്രയയപ്പ്, വിവിധ എന്റോവ്മെന്റുകളുടെ വിതരണവും നടത്തി. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്. ജി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അജി മുരുപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ബെൻസി എലിസബത്ത് , ജെ.രാജേന്ദ്രകുറുപ്പ് , വി.എം മധു, ശ്രീവിദ്യ. ബി. നരേന്ദ്രനാഥ്, മിനി.കെ.എൽ, ഷാനു മോൾ, ആശ ജ്യോതി.എസ്, സിന്ധ്യ സേവ്യർ, സനീഷ്, അർച്ചന, അമ്പിളി, മഞ്ജുഷ, സുജാത എന്നിവർ പ്രസംഗിച്ചു