
പത്തനംതിട്ട/പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 15നും 17നും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. 15ന് പാലക്കാട്ട് എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെയും 17ന് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി കേരളത്തിൽ എത്തുന്നത്.
പാലക്കാട്ട് വൈകിട്ട് അഞ്ചിന് റോഡ് ഷോയിൽ പങ്കെടുക്കും. ജില്ലയിൽ മോദിയുടെ മറ്റ് പ്രചാരണ പരിപാടികൾ സംബന്ധിച്ച് അടുത്ത ദിവസം കൂടുതൽ വ്യക്തത വരുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. പത്തനംതിട്ടയിൽ രാവിലെ 10ന് നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പ്രസംഗിക്കും.