
അടൂർ : രാജ്യത്ത് നവജാത ശിശുമരണം കുറവുള്ളത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.. അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യലിറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവർത്തനങ്ങളാണ് ഈനേട്ടത്തിന് കാരണം. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഏറെ മുന്നിലാണെന്നും വീണാജോർജ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. കൃഷി മന്ത്രി പി.പ്രസാദ്, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എസ്.അരുൺകുമാർ, ഡോ.സുജിത് വിജയൻ പിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.എസ്.പാപ്പച്ചൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എ.പി.ജയൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ.അജിത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, ലൈഫ് ലൈൻ സി.ഇ.ഒ ഡോ.ജോർജ് ചാക്കച്ചേരി, ഡയറക്ടർമാരായ ഡെയ്സി പാപ്പച്ചൻ, ഡോ.സിറിയക് പാപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് എന്നിവർ പങ്കെടുത്തു.