അടൂർ : സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ പറവകൾക്ക് ഒരു പാനപാത്രം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് നിർവഹിക്കും. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ ഫാ.ഗീവർഗീസ് ബ്ലാഹേത്തിന്റെ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ അഡ്വ.എസ്. ഷാജഹാൻ മുഖ്യ സന്ദേശം നൽകും. കൊടിയ വേനലിൽ ദാഹജലത്തിനായി പ്രയാസപ്പെടുന്ന പറവകൾക്ക് ചെറുപാത്രങ്ങളിൽ വെള്ളം നിറച്ചു വെയ്ക്കുന്ന പരിപാടിക്ക് കേരളത്തിലെ 14 ജില്ലകളിലേയും പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ ഇന്നേദിവസം ആരംഭം കുറിക്കും.