accident
അപകടത്തിൽപ്പെട്ട ബൈക്കും വാനും

തിരുവല്ല: ടി.കെ. റോഡിൽ മനയ്ക്കച്ചിറ ജംഗ്ഷനിൽ പാൽ വിതരണ വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. പാലുമായി പോയ പിക്കപ്പ്‌വാൻ മനയ്ക്കച്ചിറ ജംഗ്ഷനിൽ നിന്നും കുറ്റൂർ റോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെയെത്തിയ ബൈക്ക് മിനിലോറിയിടിച്ച് മറിയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികരെ നാട്ടുകാർ ചേർന്ന് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.