11-rjd

കവിയൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ മാരുടെമേൽ സമ്മർദ്ദം കൂടുകയാണെന്നും അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയെന്നും എൽ.ഡി.എഫ് മുൻ ജില്ലാകൺവീനർ ജോ എണ്ണയ്ക്കാട് അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി തിരുവല്ല നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ഡോക്ടർ വർഗീസ്‌ജോർജ്, ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, ലിജോ അലക്‌സ്, റോയി വർഗീസ് ഇലവുങ്കൽ, പ്രൊഫ.സി.എ.വർഗീസ്, സി.ടി.ബിജു, ശശി ചെമ്പുകുഴി തുടങ്ങിയവർ പ്രസംഗിച്ചു.