water
എ.ഐ.വൈ.എഫ് മുത്തൂരിൽ തണ്ണീർ പന്തൽ ഒരുക്കിയപ്പോൾ

തിരുവല്ല : കൊടുംചൂടിൽ വലയുന്ന യാത്രക്കാർക്കായി എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തണ്ണീർ പന്തൽ സ്ഥാപിക്കുന്നതിന്റെ മേഖലാതല ഉദ്ഘാടനം മുത്തൂരിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡാനിയേൽ തോമസ് നിർവഹിച്ചു. ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം സെക്രട്ടറി അനീഷ് സുകുമാരൻ, സി.പി.ഐ ലോക്കൽ കമ്മിറ്റിഅംഗം അനിൽ മുത്തൂർ, എ.ഐ.വൈ.എഫ് ടൗൺ മേഖല ജോ.സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ മനോജ്കൊച്ചുവീട്ടിൽ, സാലു ജോൺ, ബിൻസൺ ജോർജ്,ജ്യോതിഷ് ജോയ്,ജിജോ ചാക്കോ,ചന്ദ്രേഷ് ഇ.സി, ഹരികൃഷ്ണൻ,ഗോകുൽ, അജിത് കുമാർ, അരുൺ പാപ്പൻ,ജോസഫ് പെരുമാൾ, അരുൺ രാജ് അനിൽ രാജ്,ഹരികൃഷ്ണ എസ്,ദീപുമോൻ ജെ, കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.