ചെങ്ങന്നൂർ: രണ്ടാംവർഷ ബി ടെക് വിദ്യാർത്ഥിനിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. ചെറിയനാട് ആറാം വാർഡിൽ വടക്കേ പടീറ്റേതിൽ രവീന്ദ്രൻ നായരുടെയും രമാദേവിയുടെയും മകൾ ആര്യാനായർ (19) ആണ് മരിച്ചത്. ഇന്നലെ ആര്യയുടെ സഹോദരി ഐശ്വര്യയും അമ്മയും തിരുവല്ലയിൽ പോയി ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിൽ എത്തിയപ്പോൾ ആര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അയൽ വാസികളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പിലെ കിണറിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. രവീന്ദ്രനായർ മധ്യപ്രദേശിൽ കോഫി ഹൗസ് ജീവനക്കാരനാണ്. സംസ്കാരം പിന്നീട്.