തിരുവല്ല: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റായി കണ്ണൂർ പയ്യന്നൂർ കോളേജിലെ എ.നിശാന്തിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എം.ജി കോളേജിലെ ഡോ.കെ.ബിജുകുമാറിനെയും തിരുവല്ലയിൽ സമാപിച്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. തൃശൂർ വ്യാസ കോളേജിലെ, ഡോ.കെ.പ്രദീപ് കുമാറാണ് ട്രഷറർ. കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡോ.എസ്. ഷാജിത, കായംകുളം എം.എസ്.എം കോളേജിലെ ഡോ.ടി.ആർ. മനോജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സംസ്ഥാന സെക്രട്ടറിമാരായി ഡോ.എ.യു. അരുൺ (സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി), ഡോ.എസ്. സോജു (എസ്.എൻ കോളേജ്, വർക്കല) ഡോ.എം.ബി. ഗോപാലകൃഷ്ണൻ (മാർത്തോമ കോളേജ്, ചുങ്കത്തറ), ഡോ.തോമസ് മോണത്ത് (മേരിമാത കോളേജ്, മാനന്തവാടി) എന്നിവരെയും 16 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പൊതുസമ്മേളനം സി.പി.എം പി.ബി അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു.