
അടൂർ : പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പറവകൾക്ക് ഒരു പാനപാത്രം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു . പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ ഫാ. ഗീവർഗീസ് ബ്ലാഹേത്ത് അദ്ധ്യക്ഷത വഹിച്ചു . അഡ്വ. എസ്. ഷാജഹാൻ, രാജൻ സുലൈമാൻ , സോനു സോമൻ , കുഞ്ഞൂന്നമ്മ ജോസഫ് , കടമ്മനിട്ട രാധാകൃഷ്ണൻ , മധു പന്നിവിഴ , രാജീവ് രാമരാജൻ , പി കെ മാത്യു , ആർ പത്മകുമാർ വർഗീസ് അലക്സാണ്ടർ , കടമ്മനിട്ട രാജൻ വി.കെ. സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു