1
വെണ്ണിക്കുളം - മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളം സബ് രജിട്രാർ ഓഫീസിന് സമീപം നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്ന നിലയിൽ

മല്ലപ്പള്ളി : വെണ്ണിക്കുളത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് സമീപത്തെ ആധാരം എഴുത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി.

കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വെണ്ണിക്കുളം സബ് രജിട്രാർ ഓഫീസിന് മുൻപിലായിരുന്നു അപകടം. കാർ യാത്രക്കാർക്കോ, ആധാരം ഓഫീസിലെ ജീവനക്കാർക്കോ അപകടത്തിൽ പരിക്കില്ല.