smarakam
നിരണം പള്ളിക്കടവിൽ പണികഴിപ്പിച്ച ശ്ലീഹാസ്മൃതി പൈതൃക മന്ദിരത്തിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഓർത്തഡോക്‌സ് സഭ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മാർത്തോമ്മൻ പൈതൃകം മലങ്കര നസ്രാണികളുടെ മാർഗദീപമാണെന്ന് ഓർത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു. നിരണം പള്ളിയുടെ ഉടമസ്ഥതയിൽ പള്ളിക്കടവിൽ നിർമ്മിച്ച ശ്ലീഹാസ്മൃതി പൈതൃകസ്മാരക മന്ദിരത്തിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കരസഭാ വികാരി ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ബിബിൻ മാത്യു, ഫാ.ആൽവിൻ വർഗീസ്, ട്രസ്റ്റി പി.തോമസ് വർഗീസ്, കൺവീനർ രാജു പുളിമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ശ്ലീഹാസ്മൃതി മന്ദിരത്തിന്റെ കൂദാശയ്ക്ക് ഫാ.തോമസ് മാത്യു, ഫാ.ബിബിൻ മാത്യു,ഫാ.ആൽവിൻ വർഗീസ് എന്നിവർ കാർമ്മികത്വം വഹിച്ചു.