photo
പേരൂർക്കുളം ഗവ. എൽ പി സ്കൂളിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം. എൽ. എ നിർവഹിക്കുന്നു

കോന്നി: ഒന്നര കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ.എൽ.പി സ്കൂളിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം.വി. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, പഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായിൽ, ശ്രീകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ, കോന്നി എ ഇ ഓ സന്ധ്യ, ഹെഡ്മിസ്ട്രസ് അമ്പിളി, പി.ടി.എ പ്രസിഡന്റ് റയ്ച്ചൽ, തുടങ്ങിയവർ പ്രസംഗിച്ചു. 1928ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.55.5 സെൻ്റ് സ്ഥലമാണ് സ്കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉന്നത സൗകര്യത്തോടു കൂടി സ്കൂൾ പുനർനിർമ്മിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിട്ടുള്ളത്. 1923 ൽ വകയാറിൽ ജനിച്ച ഗുരുനിത്യ ചൈതന്യ യതി ഉൾപ്പടെ നിരവധി പ്രമുഖർ ഇവിടെ പഠിച്ചിട്ടുണ്ട്.