കവിയൂർ: കവിയൂർ പഞ്ചായത്തിന്റെ 1 2 3 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടിയപ്പള്ളി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോഷ്ടാക്കൾ വിലസുന്നു. മുണ്ടിയപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ, സി.എസ്.ഐ പള്ളിപ്പടി, പാണംകുളത്ത് മണ്ണ്, തറികുന്ന് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രാത്രികളിൽ വീടുകളിൽ മോഷണ ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പ്രദേശത്ത് രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.