cpm-

റാന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം റാന്നിയിൽ ചേർന്ന കൺവെൻഷൻ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. പാർലമെന്റ് മണ്ഡലം സെക്രട്ടറി രാജു എബ്രഹാം, എൽ.ഡി.എഫ് കൺവീനർ ജോജോ കോവൂർ, പി.ആർ.പ്രസാദ്, ഡോ.സജി ചാക്കോ, എസ്.ഹരിദാസ്, ആലിച്ചൻ ആറൊന്നിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, ബിനു തെള്ളിയിൽ, ഏബ്രഹാം കുളമട , കോമളം അനിരുദ്ധൻ, എം.എസ്.രാജേന്ദ്രൻ, സന്തോഷ് കെ.ചാണ്ടി, മാത്യു ഡാനിയേൽ, ജോസഫ് കുര്യാക്കോസ്, രാജി പി.രാജപ്പൻ, കെ.എസ്.ഗോപി, ബിന്ദു ചന്ദ്രമോഹൻ, കെ.ജി.റോയി, ജോർജ്ജ് ഏബ്രഹാം എന്നിവർ സംസാരിച്ചു.

റബറിന്റെ താങ്ങുവില 250 രൂപയാക്കണം. റബർ ഉദ്പാദനക്ഷമത വർദ്ധിപ്പിക്കണം. ഇതിന് റബറിന്റെ ജനിതകമാറ്റം ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൃഷിയെ സംരക്ഷിക്കണം, കൃഷി ഹൈടെക്കാകണം. വിജ്ഞാന പത്തനംതിട്ടയിലൂടെ വലിയ മുന്നേറ്റമുണ്ടാകും.

ഡോ.ടി.എം.തോമസ് ഐസക്ക്.