കൂടൽ: ആദിൽ ദേവും ജാനകിയും ദീപ്തിയും ശ്രീനന്ദനയുമായിരുന്നു കൂടൽ ഗവ.എൽ.പി സ്‌കൂളിലെ വാർഷികാഘോഷത്തിലെ താരങ്ങൾ. വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചതും സ്വാഗതവും ആശംസ പ്രസംഗവുമടക്കം മുതിർന്നവർ വേദിയിൽ ചെയ്യേണ്ടതെല്ലാം അവർ ചെയ്തു. ' ടോക്ക് വിത്ത് ട്രഷേഴ്‌സ് ഓഫ് കൂടൽ' എന്ന പേരിൽ നാട്ടിലെ മുൻ തലമുറയെ അറിയാനും അവരോട് സംവദിക്കുന്നതിനുമുള്ള പരിപാടിക്കും തുടക്കമായി. റിട്ട. പ്രഥമാദ്ധ്യാപകൻ സ്റ്റാൻലി ജോൺസൺ, ഡോ. ദീപു ദിവാകരൻ,വാർഡംഗം അലക്‌സാണ്ടർ ഡാനിയൽ, കർഷകൻ ചന്ദ്രനുണ്ണിത്താൻ, കയറ്റിറക്കു ജോലി ചെയ്യുന്ന വി. ബിജു എന്നിവർ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ഉദ്ഘാടന ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് എസ് ഷീബ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ബിന്ദു റെജി സംയുക്ത ഡയറി പ്രകാശനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ബിന്ദു അലക്‌സാണ്ടർ , ഡോ. ഷിവ്കുമാർ അദ്ധ്യാപകരായ സിസിൽ രാജൻ, ഫൗസി ജഹാൻ എന്നിവർ പ്രസംഗിച്ചു. പഠനോത്സവം, സമ്മാനദാനം, വിവിധ കാലാ പരിപാടികൾ എന്നിവയും നടന്നു.