
പത്തനംതിട്ട : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും സംയുക്തമായി ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് എ.ഡി.എം ജി.സുരേഷ് ബാബു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഞങ്ങളുടെ ദുരന്തനിവരണം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ കോഴഞ്ചേരി സെന്റ് മേരീസ് ജി.എച്ച്എസിലെ അഖില റേച്ചൽ തോമസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം കല്ലേലി ജി.ജെ.എം.യു.പി സ്‌കൂളിലെ ശ്രീയ ഷിജുവും മൂന്നാംസ്ഥാനം തിരുവല്ല എം.ജി.എം.എച്ച്.എസ്.എസിലെ ഹെലെന ആൻ ജേക്കബും സ്വന്തമാക്കി.