പന്തളം: സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിജുകുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ .നിഷ.എ.എൻ, നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.