photo

കോന്നി : 15 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ - അതിരുങ്കൽ - പുന്നമൂട് - കൂടൽ - രാജഗിരി റോഡിന്റെ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു. ദീർഘനാളായി തകർന്നു കിടന്ന റോഡിന്റെ 15 കിലോമീ​റ്റർ ദൂരം ബി എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിലാണ് നിർമ്മിച്ചത്. ഇരുതോട്, കാരയ്ക്കക്കുഴി പാലങ്ങളും പുനർനിർമ്മിച്ചു. റോഡ് നവീകരിച്ചതോടെ കലഞ്ഞൂർ, പത്തനാപുരം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമായി കോന്നി, പത്തനംതിട്ട, കൂടൽ, കലഞ്ഞൂർ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയും.