കോന്നി : അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ- കുന്നിട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ദീർഘനാളായി തകർന്നു കിടന്നറോഡിന്റെ പുതുവൽ മുതൽ കുന്നിട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് അഞ്ചുകോടി രൂപയ്ക്ക് ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്. റോഡിന്റെ ചെളിക്കുഴി കുന്നിട മങ്ങാട് ഭാഗം നവീകരിക്കുന്നതിന് 2024ലെ ബഡ്ജറ്റിൽ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നിലവിലെ ചെറിയ റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഓടയും ഐറിഷ് ഓടയും നിർമ്മിക്കും.