1
മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയംഗം പാർത്ഥിപനെ ചുമട്ടുതൊഴിലാളി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മല്ലപ്പള്ളി ടൗണിൽ വ്യാപരികൾ നടത്തിയ പ്രതിഷേധ പ്രകടനം.

മല്ലപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണീറ്റംഗവും പാർത്ഥാ സ്വീറ്റ്സ് ഉടമയുമായ പാർത്ഥിപനെ ചുമട്ടുതൊഴിലാളി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സമ്മേളനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.ദേവദാസ്, കെ.എം. സാമുവൽ, ബിനോയി,സന്തോഷ് ന്യൂ ജോൺസ്, മോനച്ചൻ മേപ്രത്ത് ,ഷിബു വടക്കേടത്ത്, ലാലൻ.എം.ജോർജ്, സെബാൻ.കെ . ജോർജ് എന്നിവർ പ്രസംഗിച്ചു