കൊടുമൺ: കെ. ഐ.പി കനാൽ തുറന്നിട്ടും വെള്ളം കിട്ടാതെ കർഷകർ. അറ്റകുറ്റപ്പണി നടത്താതെ കനാൽ തുറന്ന് വിട്ടതാണ് വെള്ളം പലഭാഗത്തുകൂടി ഒഴുകാൻ കാരണമായത്. കനാലിന്റെ പല ഭാഗവും അടഞ്ഞു കിടക്കുകയാണ്. പൈപ്പ് ഇട്ടിരിക്കുന്ന ഭാഗങ്ങൾ പൂർണ്ണമായും ഭാഗികമായും അടഞ്ഞു. തോട്ടിലെ വെള്ളവും കിണറ്റിലെ വെള്ളവും വറ്റി കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. കൊടുമൺ കിഴക്ക് കുളത്തിനാൽ, പാണൂർ, പുഴൂർ, മലനട ഭാഗങ്ങളിൽ കിണറുകളും വറ്റിവരണ്ടു. വോട്ടു ചോദിക്കാൻ മാത്രമാണ് പ്രദേശത്ത് ജനപ്രനിധികൾ വരാറുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.