കൊച്ചി: അസർബൈജാനിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ നാലുപേർ അറസ്റ്റിൽ. തിരുവല്ല സ്വദേശി വിപിൻ (38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി (23), തമിഴ്നാട് സ്വദേശികളായ തലൈശെൽവമണി (21), നന്ദു മാധവ് (23) എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. രവിപുരത്ത് കോട്ടൂരാൻ റിക്രൂട്ട്മെന്റ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
അസർബൈജാനിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിനായി 30ലധികം ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.