innterview

പത്തനംതിട്ട : നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നത്തിനു ഇന്ന് മേലെവെട്ടിപ്പുറത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒഴിവുകൾ : സ്ത്രീ ഒന്ന്, പുരുഷൻ ഒന്ന്. യോഗ്യത: കേരള സർക്കാർ അംഗീകൃത (ഡി.എ.എം.ഇ) ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പഠിച്ചവർ. പ്രായപരിധി : മാർച്ച് ഒന്നിന് 40 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം ഉച്ചയ്ക്ക് 12 ന് ഓഫീസിൽ ഹാജരാകണം. വെബ്സൈറ്റ്: www.namkerala.gov.in