12-udf-aranmula

പത്തനംതിട്ട : ആറന്മുള മണ്ഡലം യു.ഡി.എഫ് നേതൃയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
15,16,17 തീയതികളിൽ ബൂത്തുതല കൺവെൻഷൻ നടത്താൻ ഡി.സി.സിയിൽ കൂടിയ യോഗം തീരുമാനിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.എം.ഹമീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാനാർത്ഥി ആന്റോ ആന്റണി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോൺസൺ വിളവിനാൽ, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, ജോൺസ് യോഹന്നാൻ, ഇ.കെ.ഗോപാലൻ, അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, ജെറി മാത്യു സാം, കെ.ശിവപ്രസാദ്, തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.