convention
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ നിരണം മണ്ണംതോട്ടുവഴി 434 -ാം ശാഖയിൽ സംയുക്തയോഗം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ നിരണം മണ്ണംതോട്ടുവഴി 434 -ാം ശാഖയിൽ സംയുക്തയോഗം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു കവിയൂർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിതാ സുരേന്ദ്രൻ, കോർഡിനേറ്റർ ഷൈലജാ സോമൻ, മേഖലാ കൺവീനർ മിനി സുനിൽ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ശാഖാ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി ഷാജി അയ്യാടിയിൽ എന്നിവർ പ്രസംഗിച്ചു.