പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചരണം ചൂടുപിടിച്ചു. അടൂർ നഗരത്തിലെത്തിയ ആന്റോ വ്യാപാരികൾ, ഒാട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവരുമായി സൗഹൃദം പുതുക്കി. വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. അടൂർ നഗരത്തിലെ പച്ചക്കറിക്കടകളിലും പഴക്കടകളിലും കയറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെയ്ത സഹായങ്ങൾക്ക് നന്ദിപറഞ്ഞു. മണ്ഡലത്തിന്റെ വികസനം മുന്നോട്ടു നയിക്കാൻ വീണ്ടും സഹായം അഭ്യർത്ഥിച്ചു. ഉച്ചവെയിലിൽ എത്തിയ സ്ഥാനാർത്ഥിക്കും നേതാക്കൾക്കും ക്ഷീണം തീർക്കാൻ വ്യാപാരികൾ പഴങ്ങളും ജ്യൂസുകളും നൽകി. ബസ് യാത്രക്കാരമായി ഏറെ നേരം സംവദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, നേതാക്കളായ പഴകുളം ശിവദാസൻ, ബിനു,ഉമ്മൻ തോമസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.